ഗള്‍ഫില്‍ നിന്നുള്ള ആദ്യയാത്രാക്കപ്പല്‍ തിങ്കളാഴ്ചയെത്തും
കൊച്ചി: ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യയാത്രാക്കപ്പല്‍ ജൂണ്‍ 11 തിങ്കളാഴ്ച കൊച്ചിയിലെത്തും. വ്യാഴാഴ്ചയാണ് കപ്പല്‍ മസ്കറ്റില്‍ നിന്ന് പുറപ്പെട്ടത്.
ഗള്‍ഫില്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് പുതുതായി തുടങ്ങിയ കപ്പല്‍ സര്‍വീസ് അനുഗ്രഹമായേക്കുമെന്നാണ് കരുതുന്നത്. വിമാനടിക്കറ്റിന് വേണ്ട14000 രൂപയുടെ സ്ഥാനത്ത് കപ്പലില്‍ യാത്ര ചെയ്യുന്നതിന് നാലായിരത്തോളം രൂപയേ വരൂ. നാല് ദിവസമാണ് യാത്രയ്ക്ക് വേണ്ടത്.
തിങ്കളാഴ്ചയെത്തുന്ന കപ്പല്‍ അന്ന് തന്നെ കൊച്ചിയില്‍ നിന്ന് തിരികെ പോവും. തിരികെ പോവുന്ന കപ്പലില്‍ കൊച്ചിയില്‍ നിന്ന് യാത്രക്കാരെ കയറ്റില്ല. കൊച്ചിയില്‍ നിന്ന് ടിക്കറ്റ് നല്‍കുന്നതിനെ കുറിച്ച് വിശദമായി പഠിച്ചതിനു ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. മാസത്തില്‍ ഒരു തവണയാണ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications