ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍
ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് ചരിത്രവിജയം. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറാനാവശ്യമായ ഭൂരിപക്ഷം ലേബര്‍ പാര്‍ട്ടി നേടി.
695 അംഗ പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി 395 സീറ്റുകളാണ് നേടിയത്. ടോറികള്‍ക്കു 120 സീറ്റും ലിബറല്‍ ഡമോക്രാറ്റ്സിന് 38 സീറ്റും ലഭിച്ചു.
ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായാണ് ലേബര്‍ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറുന്നത്. ഇത് അസാധാരണമായ വിജയമാണെന്ന് ഫലം അറിഞ്ഞതിനു ശേഷം ടോണി ബ്ലെയര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷക്കാലം ചെയ്ത കാര്യങ്ങളെ കുറിച്ച് തങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണെന്നും ബ്ലെയര്‍ പറഞ്ഞു.
ഡെപ്യൂട്ടി പ്രധാനമന്ത്രി ജോണ്‍ പെരസ്കോട്ട്, വിദേശകാര്യ സെക്രട്ടറി റോബിന്‍ കുക്ക് എന്നിവര്‍ വിജയിച്ച പ്രമുഖരില്‍ പെടുന്നു.












Click it and Unblock the Notifications