നേപ്പാള്‍: കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം തുടങ്ങി
കാഠ്മണ്ഡു: നേപ്പാളില്‍ രാജകുടുംബം കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെ കുറിച്ച് ഉന്നതതല സമിതി ജൂണ്‍ എട്ട് വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചു. പുതിയ രാജാവ് ജ്ഞാനേന്ദ്രയാണ് സമിതി രൂപീകരിച്ചത്. സമിതി മൂന്ന് ദിവസത്തിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സുപ്രിം കോടതി ചീഫ് ജസ്റിസ് കേശവ് പ്രസാദ് ഉപാധ്യായയും പാര്‍ലമെന്റ് സ്പീക്കര്‍ തരാനത്ത് റണാബത്തും അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് മാധവകുമാറിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം സമിതിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
രാജകുടുംബം കൊല്ലപ്പെട്ട സ്ഥലം തങ്ങള്‍ പരിശോധിക്കുമെന്നും ഡോക്ടര്‍മാരെയും പരിക്കോടെ രക്ഷപ്പെട്ടവരെയും ചോദ്യം ചെയ്യുമെന്നും പാര്‍ലമെന്റ് സ്പീക്കര്‍ റണാബത്ത് പറഞ്ഞു.


Click it and Unblock the Notifications