കൊല്ലത്ത് ബിഎസ്എന്‍എല്‍ മൊബൈല്‍
കൊല്ലം: ഈ വര്‍ഷം അവസാനത്തോടു കൂടി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) കൊല്ലത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് തുടങ്ങും.
ജൂണ്‍ എട്ട് വെള്ളിയാഴ്ച ജില്ലാ ടെലികോം മാനേജര്‍ എസ്.എ. തോമസ് അറിയിച്ചതാണ് ഇക്കാര്യം. കൊല്ലം ടെലിഫോണ്‍ ഡയറക്ടറിയുടെ പുതിയ പതിപ്പ് പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെലിഫോണ്‍ കണക്ഷന് അപേക്ഷ നല്‍കിയ 90,000 പേരില്‍ 60,000 പേര്‍ക്ക് ഈ വര്‍ഷം തന്നെ കണക്ഷന്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ കളക്ടര്‍ ബി. അശോകിന് ടെലിഫോണ്‍ ഡയറക്ടറിയുടെ കോപ്പി നല്‍കിക്കൊണ്ട് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.












Click it and Unblock the Notifications