കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ബി ടിയ്ക്ക് റെക്കോര്‍ഡ് ലാഭം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ് ബി ടി) റെക്കോര്‍ഡ് ലാഭമുണ്ടാക്കി.

97.47 കോടി രൂപയാണ് 2000-2001 സാമ്പത്തികവര്‍ഷത്തില്‍ എസ് ബി ടി യുടെ ലാഭം. സ്വയം വിരമിക്കല്‍ പദ്ധതിയ്ക്കായി 44 കോടി രൂപ ചെലവാക്കിയതിനു ശേഷമാണ് ഇത്രയും ലാഭം ബാങ്കിനുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് എസ് ബി ടിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു, മുന്‍ വര്‍ഷം ബാങ്കിന്റെ ലാഭം 66.44 കോടി രൂപയായിരുന്നു. ഇത് 47 ശതമാനം കണ്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

ബാങ്കിന്റെ നിക്ഷേപത്തില്‍ 14 ശതമാനം വളര്‍ച്ചയുണ്ടായി. 11,573 കോടി രൂപയുടെ നിക്ഷേപത്തില്‍ 43 ശതമാനവും വിദേശമലയാളികളുടെ സംഭാവനയാണ്. കേരളത്തിലെ വായ്പാ- നിക്ഷേപ അനുപാതത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 52.24 ശതമാനത്തില്‍ നിന്നും 52.55 ശതമാനമായാണ് വായ്പാ-നിക്ഷേപ അനുപാതത്തില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നത്.

ഇടപാടുകാര്‍ക്ക് മികച്ച സൗകര്യങ്ങളുണ്ടാക്കുന്നതിലും ബാങ്ക് മുന്‍പന്തിയിലാണ്. ഇന്റര്‍നെറ്റിലൂടെ നിക്ഷേപകര്‍ക്ക് അക്കൗണ്ട് വിവരം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ 100 ശാഖകള്‍ പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X