തീവണ്ടി ട്രാക്റ്ററിലിടിച്ച് ആറു മരണം
തിരുച്ചിറപ്പള്ളി: തീവണ്ടി എഞ്ചിന്‍ ട്രാക്റ്റര്‍ ട്രോളിയിലിടിച്ച് തമിഴ്നാട്ടില്‍ ആറു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ ഒമ്പത് ശനിയാഴ്ച വില്ലുപുരം ജില്ലയിലെ ഒരു ആളില്ലാ ലെവല്‍ക്രോസിലായിരുന്നു അപകടം.
വില്ലുപുരം ജില്ലയില്‍ വിരുദാചലം റെയില്‍വേസ്റ്റേഷനു സമീപം കൂതകുടി ഗ്രാമത്തിലാണ് അപകടം നടന്നത്. വിരുദാചലത്തു നിന്നും സേലത്തേയ്ക്കു പോവുകയായിരുന്ന തീവണ്ടി ലെവല്‍ക്രോസ് കടക്കുകയായിരുന്ന ട്രാക്റ്റര്‍-ട്രോളിയില്‍ ഇടിയ്ക്കുകയായിരുന്നു.
ട്രാക്റ്റര്‍- ട്രോളിയില്‍ സഞ്ചരിച്ചിരുന്ന കര്‍ഷകത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവര്‍. കൂട്ടിയിടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ എഞ്ചിന്‍ പാളം തെറ്റി.












Click it and Unblock the Notifications