യു എസ് ഉപരോധം ഉടന്‍ നീക്കും
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരായി യു എസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം ഉടന്‍ നീക്കും. യു എസ് സന്ദര്‍ശിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി ഐ ഐ )പ്രതിനിധിസംഘത്തെ യു എസ് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് ആര്‍മിറ്റേജ് അറിയിച്ചതാണിത് .
ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ക്ഷണം സ്വീകരിച്ച യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് അടുത്തു തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും റിച്ചാര്‍ഡ് ആര്‍മിറ്റേജ് വെളിപ്പടുത്തി. സിഐഐ പ്രസിഡന്റ് സഞ്ജീവ് ഗോയങ്ക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ഉപരോധം നീക്കാനുള്ള നടപടികള്‍ക്കായി ബുഷ് ഭരണകൂടം യു എസ് കോണ്‍ഗ്രസുായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഉപരോധം നീക്കിയതായാണ് ഭരണകൂടം ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നതെന്ന് ആര്‍മിറ്റേജിനെ ഉദ്ധരിച്ചു കൊണ്ട് സഞ്ജീവ് ഗോയങ്ക അറിയിച്ചു.
ഇന്തോ- യു എസ് ബന്ധത്തിന് പുതിയ തലങ്ങളുണ്ടാക്കാന്‍ ബുഷ് ഭരണകൂടം ആത്മാര്‍ത്ഥമായി ശ്രമിച്ചു വരികയാണെന്നും , ദീര്‍ഘകാലത്തേയ്ക്കുള്ള ഒരു ഇന്തോ- യു എസ് സഹകരണത്തിനാണ് യുഎസ് ശ്രമിക്കുന്നതെന്നും റിച്ചാര്‍ഡ് ആര്‍മിറ്റേജ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അറിയിച്ചു.












Click it and Unblock the Notifications