ദാരാസിംഹ് നിരാഹാരം തുടരുന്നു
മയൂര്‍ഭഞ്ച്(ഒറീസ): ആസ്ത്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ടു മക്കളേയും ചുട്ടു കരിച്ചു കൊന്ന കേസിലെ പ്രധാനപ്രതി ദാരാസിംഹ് ജയിലില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം അഞ്ചാം ദിവസം പിന്നിട്ടു. ദാരാസിംഹിനോടൊപ്പം ഈ കേസിലെ മറ്റു പ്രതികളും ജൂണ്‍ എട്ട് വെള്ളിയാഴ്ച മുതല്‍ നിരാഹാരത്തിലാണ്.
മയൂര്‍ഭഞ്ച് ജില്ലയിലെ ബാരിപ്പേഡ സര്‍ക്കിള്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ ജയിലില്‍ ഫാനും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്.
സത്യാഗ്രഹം നടത്തുന്ന ദാരാസിംഹിനേയും മറ്റും പരിശോധിച്ച ഡോക്ടര്‍ ഇവരുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications