കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മാ പാല്‍സംഭരണത്തില്‍ ഇനി ക്വാട്ടാസമ്പ്രദായം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാല്‍ സംഭരണത്തില്‍ ക്വാട്ടാ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ മില്‍മ തീരുമാനിച്ചു. പാല്‍ സംഭരണത്തിന് രണ്ടു തരം വില ഏര്‍പ്പെടുത്തുന്ന കാര്യവും മില്‍മയുടെ സജീവ പരിഗണനയിലാണ്.

ക്വാട്ടാ സമ്പ്രദായം അനുസരിച്ച് മില്‍മയുടെ ഡയറി പ്ലാന്റുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നത്ര അളവ് പാല്‍ മാത്രമേ മില്‍മ സഹകരണസംഘങ്ങളില്‍ നിന്നും വാങ്ങൂ. ഇതനുസരിച്ച് കഴിഞ്ഞ മാസങ്ങളില്‍ വാങ്ങിക്കൂട്ടിയ അത്ര അളവ് പാല്‍ മില്‍മ വാങ്ങില ്ല.

പാല്‍ സംഭരണത്തില്‍ രണ്ടു തരം വില ഏര്‍പ്പെടുത്താനും മില്‍മ കാര്യമായി ആലോചിക്കുന്നു. ഇതനുസരിച്ച് പാലുല്പാദനം കൂടുന്ന സമയത്ത് കുറഞ്ഞ വിലയും ഉല്പാദനം കുറയുന്ന സമയത്ത് കൂടുതല്‍ വിലയും ക്ഷീരകര്‍ഷകന് നല്കും.

മഴക്കാലത്ത് ക്ഷീരോല്പാദനം വര്‍ദ്ധിക്കുന്നതിനാല്‍ പലപ്പോഴും മില്‍മയ്ക്ക് ആവശ്യമായതിലധികം കൂടുതല്‍ പാല്‍ സൊസൈറ്റികളില്‍ എത്താറുണ്ട്. ഇതുമൂലം പാല്‍ സംഭരണത്തില്‍ ചില നിയന്ത്രണങ്ങള്‍ കൂടിയേ കഴിയൂ. - മില്‍മാ ചെയര്‍മാന്‍ പി.ടി. ഗോപാലകുറുപ്പ് ജൂണ്‍ ഒമ്പത് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്ത് വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയും കേരളത്തിലെ പാല്‍ ഉല്പാദനം വളരെക്കൂടുതലാണ്. ഈ സീസണില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 22 ശതമാനം പാല്‍ മില്‍മയ്ക്ക് കൂടുതലായി സംഭരിക്കേണ്ടി വന്നു. അതേ സമയം മില്‍മയില്‍ നിന്നുള്ള വില്പനയില്‍ എട്ടു ശതമാനം വര്‍ദ്ധനയേ ഉണ്ടായുള്ളൂ. - അദ്ദേഹം വിശദമാക്കി.

മെയ് മാസത്തില്‍ ദിവസംതോറും മില്‍മ 8,05,000 ലിറ്റര്‍ വീതം പാല്‍ സംഭരിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ദിവസവും വെറും 6,50,000 ലിറ്റര്‍ പാല്‍ മാത്രമാണ് മില്‍മ ശേഖരിച്ചത്. വെറും 6,70,000 ലിറ്റര്‍ പാല്‍ മാത്രമാണ് ഇപ്പോഴത്തെ ശരാശരി ദിവസവില്പന. അതായത് ഏകദേശം 1,50,000 ലിറ്റര്‍ പാല്‍ അധികം വരുന്നു. മില്‍മയുടെ കേരളത്തിലുള്ള ഒമ്പത് ഡയറി പ്ലാന്റുകളില്‍ ദിവസവും 7,65,000 ലിറ്റര്‍ പാല്‍ കേടുവരാതെ സൂക്ഷിക്കാനുള്ള ശേഷിയേ ഇപ്പോഴുള്ളൂ.

ആലപ്പുഴയിലെ പാല്‍പ്പൊടി ഫാക്ടറി 1.1 ലക്ഷം ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യും. തമിഴ്നാട്ടില്‍ ഈറോഡിലുള്ള പാല്‍പ്പൊടി ഫാക്ടറിയിലേക്ക് മില്‍മ ദിവസവും 30,000 ലിറ്റര്‍ പാലാണ് അയച്ചിരുന്നത്. ഇപ്പോള്‍ തമിഴ്നാട്ടിലും പാലുല്പാദനം കൂടിയിരിക്കുന്നതിനാല്‍ ആ ഫാക്ടറിയും പാലെടുക്കാത്ത സ്ഥിതിയാണ്. ഇതു മൂലമാണ് പാല്‍ സംഭരണത്തില്‍ ക്വാട്ടാ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മില്‍മയുടെ ഡയറി പ്ലാന്റുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നത്ര പാല്‍ മാത്രമേ മില്‍മ ശേഖരിക്കൂ എന്നര്‍ത്ഥം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X