സിപിഐ സംഘം നാദാപുരം സന്ദര്‍ശിച്ചു
കോഴിക്കോട്: സിപിഐ സംസ്ഥാനനേതാക്കളടങ്ങിയ സംഘം അക്രമം നടക്കുന്ന നാദാപുരവും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ചു. ജൂണ്‍ ഒമ്പത് ശനിയാഴ്ച പി.കെ. വാസുദേവന്‍നായരുടെയും സിപിഎം നേതാവ് പന്ന്യന്‍ രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് നാദാപുരം സന്ദര്‍ശിച്ചത്.
നാദാപുരത്തു നിന്നും ജയിച്ച സിപിഐയുടെ ബിനോയ് വിശ്വം എംഎല്‍എയും സംഘത്തോടൊപ്പമുണ്ടായിരുന്നു. നാദാപുരത്തെ അക്രമത്തിനു പിന്നില്‍ മുസ്ലിം ലീഗാണെന്ന് പി.കെ. വാസുദേവന്‍ നായര്‍ ആരോപിച്ചു.
ഭരണം കിട്ടിയതിനു ശേഷം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായി അക്രമം അരങ്ങേറുകയാണ്. ഇതിനെതിരെ മുഖ്യമന്ത്രി ആന്റണി കര്‍ശന നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications