കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംബാബ്വെ തിരിച്ചടിക്കുന്നു

  • By Staff
Google Oneindia Malayalam News

ബുലാവായോ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയ സിംബാബ്വെ രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിക്കുന്നു. മൂന്നാം ദിവസമായ ജൂണ്‍ ഒമ്പത് ശനിയാഴ്ച കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റിന് 303 റണ്‍സ് എന്ന നിലയിലാണ്. ആകെ 158 റണ്‍സിന്റെ ലീഡ്.

മൂന്നിന് 79 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന സിംബാബ്വെയ്ക്ക് പെട്ടെന്ന് തന്നെ നൈറ്റ് വാച്ച്മാന്‍ ബ്രയാന്‍ മര്‍ഫിയെ നഷ്ടപ്പെട്ടു. തലേ ദിവസത്തെ സ്കോറായ 10 റണ്‍സിനോട് ഒറ്റ റണ്‍ പോലും ചേര്‍ക്കാനാകാതെ മര്‍ഫി സഹീര്‍ ഖാന്റെ പന്തില്‍ ശിവ് സുന്ദര്‍ദാസിന് പിടികൊടുത്തു. ഷോട്ട് ലഗില്‍ വച്ച് ദാസ് എടുത്ത ഈ ക്യാച്ച് മത്സരത്തിലെ തന്നെ മികച്ചതായിരുന്നു.

തുടര്‍ന്നെത്തിയ ആന്‍ഡി ഫ്ലവര്‍ സ്റുവാര്‍ട്ട് കാര്‍ലൈനോടൊപ്പം ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. അഞ്ചാം വിക്കറ്റില്‍ ഈ സഖ്യം 50 റണ്‍സെടുത്തു. 52 റണ്‍സെടുത്ത കാര്‍ലൈലിനെ നെഹ്റയുടെ പന്തില്‍ വി.വി.എസ് ലക്ഷ്മണ്‍ പിടികൂടുകയായിരുന്നു.

ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഫ്ലവര്‍ സഹോദരന്മാര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദനയുണ്ടാക്കി. പന്തുകള്‍ തിരഞ്ഞെടുത്ത് ശിക്ഷിക്കുന്നതില്‍ മികവ് കാട്ടിയ ഇവരുടെ കൂട്ടുകെട്ട് വിലപ്പെട്ട 101 റണ്‍സാണ് അടിച്ചുകൂട്ടിയത്. ചായസമയത്തിനു ശേഷം ക്രീസിലെത്തിയ ആന്‍ഡി ഫ്ലവറിനെ രമേശിന്റെ കൈകളിലെത്തിച്ച നെഹ്റ തന്നെയാണ് ഈ കൂട്ടുകെട്ടും തകര്‍ത്തത്. ആന്‍ഡി 83 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്കിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല. സഹീര്‍ ഖാന്റെ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടയില്‍ സ്ട്രീക്ക് വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 14 റണ്‍സായിരുന്നു സ്ട്രീക്കിന്റെ സംഭാവന.

ഇന്ത്യ ഇന്നു വീഴ്ത്തിയ നാലു വിക്കറ്റുകളും ആഷിഷ് നെഹ്റയും സഹീര്‍ ഖാനും പങ്കുവെക്കുകയായിരുന്നു. ഇരുവരും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X