ഇറാനില്‍ ഖാത്തമി വീണ്ടും
ടെഹ്റാന്‍: ഇറാനില്‍ മുഹമ്മദ് ഖാത്തമി വീണ്ടും പ്രസിണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ ഒമ്പത് ശനിയാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പോള്‍ ചെയ്തതിന്റെ 80.5 ശതമാനം വോട്ടും നേടിയാണ് ഖാത്തമി വീണ്ടും അധികാരത്തിലെത്തിയത്.
ജൂണ്‍ എട്ട് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍, അടുത്ത നാലു വര്‍ഷത്തേയ്ക്കു കൂടി ഇറാനിലെ ജനങ്ങള്‍ പരിഷ്കരണവാദിയായ ഖാത്തമിയെ അധികാരമേല്‍പ്പിക്കുകയായിരുന്നു.
ഖാത്തമിയുടെ മുഖ്യ എതിരാളി യാഥാസ്തിക പക്ഷക്കാരനും മുന്‍ തൊഴില്‍ മന്ത്രിയുമായ അഹമ്മദ് തവകോലിയ്ക്ക് വെറും 14 ശതമാനം വോട്ടേ നേടാനായുള്ളൂ. മത്സരരംഗത്തുണ്ടായിരുന്ന മറ്റ് എട്ടു സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ബാക്കി ആറ് ശതമാനം വോട്ട് കിട്ടി.
ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സാമൂഹ്യ-രാഷ്ട്രീയ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ വിപ്ലവാകരിയായ നേതാവാണ് 57 കാരനായ മുഹമ്മദ് ഖാത്തമി. എന്നാല്‍, ഖാത്തമിയുടെ നവീകരണവാദത്തോട് കടുത്ത എതിര്‍പ്പുള്ള യാഥാസ്ഥിതിക പക്ഷക്കാര്‍ ഇത്തവണ എന്തുവില കൊടുത്തും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവരുടെ നീക്കം ദയനീയമായി പരാജയപ്പെടുകയായിരുന്നു.


Click it and Unblock the Notifications