ഹുറിയത്ത് കലാപം നിര്‍ത്തിവച്ചു
ശ്രീനഗര്‍: കാശ്മീരിലെ പ്രധാന വിഘടനവാദ സംഘടനയായ ഹുറിയത്ത് എല്ലാ തരത്തിലുള്ള കലാപങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതുവരെ ഇനി റാലികളോ സമരങ്ങളോ ഒന്നും സംഘടിപ്പിക്കില്ല.
ജൂണ്‍ പത്ത് ഞായറാഴ്ച ഹുറിയത്ത് വക്താവ് അബ്ദുള്‍ റഷീദാണ് ഇക്കാര്യം പ്രസ്താവിച്ചത്. വരാനിരിക്കുന്ന ഇന്ത്യാ-പാക് ഉച്ചകോടിയെ ഒരു തരത്തിലും ശല്ല്യപ്പെടുത്താനോ അട്ടിമറിക്കാനോ ഓള്‍ ഇന്ത്യാ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് ആഗ്രഹിക്കുന്നില്ല - അബ്ദുള്‍ റഷീദ് വ്യക്തമാക്കി.
ഇന്ത്യാ- പാക് ഉച്ചകോടി ദില്ലിയില്‍ ജൂലായില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഇതുവരെ തീയതി സംബന്ധിച്ച് ധാരണയൊന്നും ഉണ്ടായിട്ടില്ല. രണ്ടു വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷിചര്‍ച്ചകള്‍ ഒന്നും നടന്നിരുന്നില്ല.












Click it and Unblock the Notifications