ബിന്ദു പ്രസവിച്ചത് അച്ഛന്റെ മക്കളെ തന്നെ
തിരുവനന്തപുരം: ബിന്ദു എന്ന യുവതി പ്രസവിച്ചത് സ്വന്തം അച്ഛന്റെ മക്കളെ തന്നെയാണെന്ന് ഒടുവില്‍ ശാസ്ത്രം തെളിയിച്ചു. നീതിവ്യവസ്ഥയില്‍ ഇതുവരെയുണ്ടാകാത്ത തരം വിചിത്രമായ ഈ കേസിന്റെയും ബിന്ദുവിന്റെയും ഭാവി ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
സ്വന്തം അച്ഛന്റെ മക്കളെ ഒരു പെണ്‍കുട്ടി പ്രസവിച്ചു എന്നത് ഡിഎന്‍എ പരിശോധനയിലൂടെ തെളിയിക്കപ്പെടുന്നത് ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിരിക്കും. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടിനടുത്തുളള മണ്ണുങ്കര അജന്താലയത്തില്‍ ബിന്ദു (28) സ്വന്തം അച്ഛനില്‍ നിന്നുമാണ് ഗര്‍ഭം ധരിച്ചതെന്നും അച്ഛന്റെ കുഞ്ഞുങ്ങളെ തന്നെയാണ് പ്രസവിച്ചതെന്നുമാണ് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.
കുഴപ്പം പിടിച്ച കേസില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ വനിതാ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം ഏതാനും ദിവസം മുമ്പാണ് വനിതാകമ്മീഷന് കിട്ടിയത്.
ഏകദേശം ഒരു വര്‍ഷം മുമ്പാണ് തന്നെ അച്ഛന്‍ നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്നും അച്ഛന്‍ തന്നെയാണ് തന്റെ രണ്ട് കുട്ടികളുടെയും അച്ഛനെന്നുമുള്ള ഞെട്ടിപ്പിക്കുന്ന ആരോപണവുമായി ബിന്ദു രംഗത്തെത്തിയത്. അപമാനവും ഭയവും മൂലം ആദ്യമൊക്കെ മറച്ചുപിടിച്ചിരുന്ന സംഭവം സഹികെട്ടാണ് ബിന്ദു പുറത്തുപറഞ്ഞത്. അച്ഛന്‍ കമലാസനന്‍ നായര്‍ക്കെതിരെ ബിന്ദുവും ഭര്‍ത്താവും സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.
കേസിന്റെ വിസ്താരവേളയിലെല്ലാം താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ വിമുക്തഭടനായ കമലാസനന്‍ നായര്‍ ശ്രമിച്ചു. മകള്‍ ദുര്‍ന്നടപ്പുകാരിയാണെന്നും അവളുടെ കാമുകന്റേതാണ് (ഇപ്പോള്‍ ഭര്‍ത്താവ്) കുട്ടികളെന്നും സമര്‍ത്ഥക്കുന്നതില്‍ കമലാസനന്‍ നായര്‍ വിജയിച്ചു. അന്ന് കമലാസനന്‍ നായരുടെ പക്ഷം പിടിക്കാന്‍ ചില മാധ്യമങ്ങളും രക്ഷക്കെത്തി.
സംഭവത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയും അച്ഛനെ ന്യായീകരിക്കുകയായിരുന്നു. സ്വത്ത് തട്ടിയെടുക്കാന്‍ ബിന്ദുവും കാമുകനും ചേര്‍ന്ന് കള്ളക്കഥ ചമയ്ക്കുകയാണെന്ന് അമ്മയും അച്ഛനോടൊപ്പം ചേര്‍ന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ബിന്ദു ആകെ തളര്‍ന്നു. പിന്നീടാണ് വനിതാകമ്മീഷന്‍ ബിന്ദുവിന്റെ സഹായത്തിനെത്തിയത്.
ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് കമലാസനന്‍ നായര്‍ക്ക് ബിന്ദുവില്‍ ഉണ്ടായിരുന്നത്. രക്തബന്ധത്തില്‍ പിറന്നതിനാല്‍ പെണ്‍കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ട്. സ്വന്തം അച്ഛനെ അച്ഛനെന്നാണോ മുത്തച്ഛനെന്നാണോ വിളിക്കേണ്ടതെന്നറിയാതെ ഈ കുരുന്നുകള്‍ കണ്ണുമിഴിച്ച് ബിന്ദുവിന്റെ മടിയിലിരിക്കുന്നു. അച്ഛനെ ഭര്‍ത്താവെന്നോ അച്ഛനെന്നോ വിളിക്കാതെ കാമവെറിയനെന്ന് മാത്രം വിളിക്കാനാഗ്രഹിക്കുന്ന ബിന്ദുവിനാകട്ടെ മുമ്പില്‍ ശൂന്യത മാത്രമാണ്.
12ാം വയസ്സുമുതല്‍ അച്ഛന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്ന് ബിന്ദു പറയുന്നു. അത് വല്ലപ്പോഴും അവധിക്ക് വരുന്ന അച്ഛന്റെ സ്നേഹപ്രകടനങ്ങളായേ അന്ന് ആ പെണ്‍കുട്ടിക്ക് തോന്നിയുള്ളൂ.
മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാണ് കുട്ടികള്‍ കമലാസനന്‍ നായരുടേത് തന്നെയെന്ന് തീര്‍പ്പായത്. ബിന്ദുവിന്റെ കേസില്‍ അടുത്ത നടപടിയെന്തെന്ന് എന്നതിനെക്കുറിച്ച് വനിതാകമ്മീഷന്‍ അടുത്ത സിറ്റിംഗില്‍ തീരുമാനമെടുക്കും.












Click it and Unblock the Notifications