നാദാപുരം: കരുണാകരന്‍ സര്‍ക്കാരിനെതിരേ
ദില്ലി: നാദാപുരം സംഭവത്തില്‍ കെ കരുണാകരന്‍ ആന്റണി സര്‍ക്കാരിനെതിരേ പ്രസ്താവനയുമായി രംഗത്ത്. സര്‍ക്കാര്‍ നാദാപുരം പ്രശ്നം കൈകാര്യം ചെയ്ത രീതിയില്‍ തനിക്ക് തൃപ്തിയില്ലെന്ന് കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ കരുണാകരന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
നാദാപുരത്ത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലും തനിക്ക് അതൃപ്തിയുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു. നാദാപുരം അക്രമങ്ങള്‍ക്ക് പിന്നില്‍ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ അവിടെ കാണുന്ന ശാന്തത താത്കാലികം മാത്രമാണ്. അക്രമങ്ങള്‍ക്ക് പിന്നിലുള്ള കറുത്ത കരങ്ങളെ പിടികൂടണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു.
അക്രമങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളാണെന്ന സംസാരത്തില്‍ കഴമ്പുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുസ്ലംലീഗ് തീവ്രവാദികളെ സംരക്ഷിക്കുന്നുവെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ലീഗിനുള്ളിലും ഇതേ അഭിപ്രായമുള്ളവരുണ്ടെന്നായിരുന്നു കരുണാകരന്റെ മറുപടി.
സി പി എമ്മിന്റെ നിയന്ത്രണത്തിലാണ് നാദാപുരത്തെ സ്ഥിതിഗതികള്‍ ഇപ്പോഴുമെന്നും പ്രശ്നങ്ങള്‍ക്കു പിന്നില്‍ സി പി എമ്മിന്റെ പങ്ക് കുറച്ചു കാണരുതെന്നും കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications