കാസര്‍കോട്ട് വീണ്ടും അക്രമം
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രണ്ടിടങ്ങളില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരുമാണ് ജൂണ്‍ ഒമ്പത് ശനിയാഴ്ച രാത്രിയില്‍ അക്രമമുണ്ടായത്.
കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നിസാറിനെ അക്രമികള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. മുസ്ലീംലീഗുകാരാണ് ഇതിനു പിന്നിലെന്ന് കരുതപ്പെടുന്നു.
തൃക്കരിപ്പൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അബൂബക്കറുടെ കട ഒരു സംഘം അക്രമികള്‍ തീ വച്ചു നശിപ്പിച്ചു. അബൂബക്കറുടെ അയല്‍വാസി മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരേ കല്ലേറുമുണ്ടായി.
വിവിധ അക്രമസംഭവങ്ങില്‍ ഇതു വരെ 85 പേരെ കാസര്‍കോട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications