നാദാപുരം: സിപിഎമ്മുമായി ചര്‍ച്ച നടത്തി
മലപ്പുറം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വവുമായി സംസ്ഥാന സര്‍ക്കാര്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
നാദാപുരത്തെ സംഭവത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ കുറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പിനു മുമ്പുള്ള അതേ നയം തന്നെയാണ് സര്‍ക്കാരിനിപ്പോഴും - കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേ സമയം നാദാപുരം സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ച്-സിഐഡി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്.എസ്. മുഷാഹരി നാദാപുരത്തെത്തി. ജൂണ്‍ 10 ഞായറാഴ്ച മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരുമൊത്ത് മുഷാഹരി അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
അക്രമികള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിരോധനാജ്ഞ ജൂണ്‍ 16 ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്. വടകര താലൂക്കിലെ സ്കൂളുകള്‍ ജൂണ്‍ 14നേ തുറക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഞായറാഴ്ച നാദാപുരം സന്ദര്‍ശിച്ചു.