എലിപ്പനി മരണം വീണ്ടും
ഇടുക്കി: എലിപ്പനി ബാധിച്ച് ഇടുക്കി ജില്ലയില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശി കോട്ടപ്പുറം വേണുവിന്റെ ഭാര്യ നിര്‍മലയാണ് ജൂണ്‍ 10 ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്. ഇതോടെ ഇടുക്കി ജില്ലയില്‍ എലിപ്പനി മൂലം മരിച്ചവരുടെ എണ്ണം നാലായി.
അതിനിടെ ഇടുക്കിയില്‍ എലിപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. തൊടുപുഴയിലും പരിസരപ്രദേശങ്ങശിലും ജനങ്ങള്‍ക്ക് സൗജന്യമായി മരുന്നു വിതരണവും രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ ബോധവത്കരണവും നടത്തി. പൊതുവെ മധ്യകേരളത്തില്‍ എലിപ്പനി വിട്ടുമാറുന്നതായുള്ള ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് വന്നതിന്റെ പിറകേയാണ് ഇടുക്കിയില്‍ മരണം സംഭവിച്ചത്.












Click it and Unblock the Notifications