വലിയതുറയില്‍ 100 വീടുകള്‍ തകര്‍ന്നു
തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണത്തില്‍ വലിയതുറയില്‍ 100ഓളം വീടുകള്‍ തകര്‍ന്നു. വലിയതുറ കടല്‍പ്പാലത്തിനു സമീപമാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.
200ഓളം വീടുകള്‍ ഇപ്പോഴും കടലാക്രമണ ഭീഷണിയിലാണ്. വീടുകള്‍ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ നാട്ടുകാര്‍ രാവും പകലും മുഴുകിയിരിക്കുകയാണ്. അതേ സമയം തങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴ മൂലം കൊല്ലം ജില്ലയിലെ തീരപ്രദേശത്തും കടലാക്രമണം രൂക്ഷമായതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications