കള്ളുപാര്ലറുകള് തുടങ്ങാന്‍ ആലോചന
കൊച്ചി: കേരളത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച് സര്‍ക്കാര്‍ നിയന്ത്രിത കള്ളുപാര്ലറുകള് തുടങ്ങാന്‍ ആലോചിക്കുന്നതായി ടൂറിസം മന്ത്രി കെ.വി. തോമസ് അറിയിച്ചു. കെടിഡിസിയുടെ ബിയര്‍-വൈന്‍ പാര്‍ലറുകളുടെ മാതൃകയിലായിരിക്കും പ്രധാനമായും വിദേശ വിനോദസഞ്ചാരികളെ ഉദ്ദേശിച്ച് കള്ളുപാര്ലറുകള് സ്ഥാപിക്കുക.
നല്ല കള്ള് ലഭ്യമാക്കുന്നത് ലക്ഷ്യം വച്ചുള്ള ഈ പദ്ധതി നന്നായി ആലോചിച്ചു മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വിനോദസഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച് കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.വി. തോമസ് അറിയിച്ചു.
തികച്ചും ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്ന അംഗീകൃത കേന്ദ്രങ്ങളെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ടൂറിസം വികസനം ലക്ഷ്യമാക്കി സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള സര്‍വീസ് ആരംഭിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും അമേരിക്കയിലേയ്ക്കും കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
സര്‍ക്കാര്‍ പണം എടുക്കാതെ ടൂറിസം രംഗത്തെ സ്വയം വികസനത്തിനുള്ള പ്രേരകശക്തിയാക്കി മാറ്റുകയെന്നതാണ് ടൂറിസം വകുപ്പിന്റെ പ്രധാനലക്ഷ്യമെന്നും മന്ത്രി തോമസ് പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications