Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമന നിരോധനത്തിനു നീക്കം: വി എസ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ സംസ്ഥാനത്ത് അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് നിയമനനിരോധനം നടപ്പാക്കാന്‍ ഐക്യമുന്നണി സര്‍ക്കാര്‍ ശ്രമിയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.

കേന്ദ്രസര്‍ക്കാരുമായി ഗൂഢാലോചന നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമന നിരോധനത്തിനു ശ്രമിയ്ക്കുന്നതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ഇതിനെതിരേ സര്‍ക്കാര്‍ ജീവനക്കാരും ബഹുജനങ്ങളും ശക്തമായി പ്രതികരിക്കണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 10 ഞായറാഴ്ച കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേ എന്‍ജിഒ യൂണിയന്‍ ശക്തമായി സമരരംഗത്തിറങ്ങണമെന്നും വിഎസ് ആവശ്യപ്പെട്ടു. എന്നാല്‍, സമരങ്ങള്‍ക്ക് ജനകീയ പിന്തുണ വേണം. അതിനായി ഉത്തരവാദിത്തബോധത്തോടെ ജോലി ചെയ്ത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ചുണ്ടായിരിക്കുന്ന ജോലി ചെയ്യാത്തവര്‍ എന്ന പൊതുധാരണ മാറ്റിയെടുക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ ഇരിക്കേണ്ട ഇടങ്ങളില്‍ തന്നെ ഇരുന്ന് കൃത്യമായി ജോലി ചെയ്യണമെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.

യൂണിയന്റെ പുതിയ പ്രസിഡന്റായി കെ. വരദരാജന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.എച്ച്. അശോകനാണ് ജനറല്‍ സെക്രട്ടറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+