തമിഴ്നാട്ടില്‍ മൂന്നു മന്ത്രിമാരെ ഒഴിവാക്കി
ചെന്നൈ: തമിഴ്നാട്ടില്‍ മൂന്നു മന്ത്രിമാരെ മുഖ്യമന്ത്രി ജയലളിത ഒഴിവാക്കി. അയ്യാരു വണ്ടയാര്‍, ആര്‍. വിശ്വനാഥന്‍, വി. ജയരാമന്‍ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്നും ജയലളിത ഒഴിവാക്കിയത്.
പകരം മൂന്നു മന്ത്രിമാരെ നിയമിച്ചു. ആര്‍. ജീവനാഥന്‍, സി. ഷണ്മുഖവേലു, ആര്‍. വൈദ്യലിംഗം എന്നിവരെയാണ് പുതുതായി മന്ത്രിസഭയിലെടുത്തത്. എന്നാല്‍ എന്തിനാണ് മന്ത്രിമാരെ ഒഴിവാക്കിയതെന്നതിന് ജയലളിത മറുപടി പറഞ്ഞില്ല.
ഭരണപരമായ സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവരെ ഒഴിവാക്കിയതെന്ന് ജൂണ്‍ 11 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ജയലളിത പറഞ്ഞു.












Click it and Unblock the Notifications