മമത എന്‍ഡിഎയിലേക്ക് മടങ്ങുമെന്ന് സൂചന
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വീണ്ടും എന്‍ഡിഎയിലേക്ക് തിരിച്ചുവരുമെന്ന് സൂചന. തൃണമൂലിലെ ഭൂരിഭാഗം നേതാക്കളും ഇക്കാര്യത്തിനായി മമതയെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
അടുത്ത മാസം തന്നെ എന്‍ഡിഎയിലേക്ക് മടങ്ങിപ്പോകുന്നതായി മമത പൊതുറാലിയില്‍ പ്രഖ്യാപനം നടത്തുമെന്ന് തൃണമൂലിലെ ഒരു മുതിര്‍ന്ന നേതാവ് അറിയിച്ചു. മമതയോട് ഇക്കാര്യം അന്വേഷിച്ചപ്പോള്‍ അവരും ഇക്കാര്യം നിഷേധിച്ചില്ല. എനിയ്ക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. ഞങ്ങള്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തായത് കൂട്ടായ തീരുമാനത്തിലൂടെയാണ്. അതുപോലെ ഇക്കാര്യത്തിലും കൂട്ടായ തീരുമാനമുണ്ടായാലേ പറ്റൂ. - മമതാ ബാനര്‍ജി പറയുന്നു.
ഈയിടെ പ്രധാനമന്ത്രി വാജ്പേയി, ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി, സമതാപാര്‍ട്ടി നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ മമതാ ബാനര്‍ജി എന്‍ഡിഎയിലേക്ക് മടങ്ങാനുള്ള തന്റെ ഇംഗിതം അറിയിച്ചതായി പറയപ്പെടുന്നു.












Click it and Unblock the Notifications