കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്‍ വേട്ട: കൂടിയാലോചന തുടങ്ങി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: വനംകൊള്ളക്കാരന്‍ വീരപ്പനെ പിടിക്കാന്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ ചേര്‍ന്ന് പുതിയ പദ്ധതി തയ്യാറാക്കാനുദ്ദേശിക്കുന്നു. ഇതിന്റെ മുന്നോടിയായി ജൂണ്‍ 11 തിങ്കളാഴ്ച ഇരു സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചെന്നൈയില്‍ നടക്കുകയാണ്. കര്‍ണാക പൊലീസ് മേധാവി കെ. ശ്രീനിവാസന്‍, ചീഫ് സെക്രട്ടറി തെരേസ ഭട്ടാചാര്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തമിഴ്നാട്ടില്‍ ജയലളിത അധികാരമേറ്റതോടെ വീരപ്പനെ പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്‍ പൊലീസ് മേധാവിയായിരുന്ന വാള്‍ട്ടര്‍ ദേവാരത്തെ പ്രത്യേക ദൗത്യസേനയുടെ മേധാവിയായി നിയമിച്ചത് ഇതിന്റെ മുന്നോടിയായിട്ടായിരുന്നു. കര്‍ണാടക സര്‍ക്കാരിനും വീരപ്പനെ പിടിക്കാന്‍ പ്രത്യേക ദൗത്യസേന ഉണ്ട്.

വീരപ്പന്‍ ഇതുവരെ 120 കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനു പുറമെ കൊമ്പുകള്‍ക്കായി 2000ത്തോളം ആനകളെ കൊല്ലുകയും ഒട്ടേറെ ചന്ദനമരങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് തീവ്രവാദ സംഘടനകളുമായി വീരപ്പന് ബന്ധമുണ്ടെന്നും സംശയിക്കപ്പെടുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X