ശമ്പളം കൊടുക്കാന്‍ 200 കോടി കടമെടുത്തു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും മെയ് മാസത്തെ ശമ്പളം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ കടമെടുത്തു. ശമ്പളം നല്‍കുന്നതിനും മറ്റു ദൈനംദിന ചെലവുകള്‍ക്കുമായി റിസര്‍വ് ബാങ്കില്‍ നിന്നുമെടുത്ത 175 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റിനു പുറമേയാണ് ഈ കടം.
സംസ്ഥാന ബിവറേജസ് കോര്‍പറേഷനെ കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വായ്പയെടുപ്പിച്ചാണ് സര്‍ക്കാര്‍ 200 കോടി സമാഹരിച്ചത്. 5000 കോടിയോളം രൂപ യുടെ കടത്തില്‍ മുങ്ങി നില്ക്കുന്ന സര്‍ക്കാരിന് ഇനിയും വായ്പ നല്കാന് പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും വിവിധ ക്ഷേമനിധി ബോര്‍ഡുകളും തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നാണ് ബിവറേജസ് കോര്‍പറേഷനെ കൊണ്ട് 200 കോടി കടമെടുപ്പിച്ചത്.
സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ശമ്പളം നല്കാന് 300 കോടി രൂപയായിരുന്നു സര്‍ക്കാരിന് വേണ്ടിയിരുന്നത്. ഓവര്‍ഡ്രാഫ്റ്റ് ഇനത്തില്‍ 175 കോടി രൂപ നല്‍കാനേ റിസര്‍വ് ബാങ്ക് തയ്യാറായുള്ളൂ. ഈ തുക ശമ്പളം നല്കാന് പോലും തികയില്ലെന്ന് കണ്ടാണ് സര്‍ക്കാര്‍ പൊതുമേഖലയില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സഹായം തേടിയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications