കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുദാസന്റെ തോല്‍വി അന്വേഷിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ. ഗുരുദാസന്‍ തോറ്റതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം കമ്മീഷനെ നിയോഗിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ആര്‍. പരമേശ്വരന്‍ പിള്ളയാണ് പരാജയകാരണങ്ങള്‍ അന്വേഷിക്കുക.

കഴക്കൂട്ടം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി ബിന്ദു ഉമ്മറിന്റെ തോല്വി അന്വേഷിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റംഗം മറ്റൊരു കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനുകളോടാവശ്യപ്പെട്ടിട്ടുള്ളത്.

നാലു കാര്യങ്ങളാണ് കമ്മീഷനുകള്‍ അന്വേഷിക്കുക. ഒന്ന്, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുറയാനുള്ള സാഹചര്യവും അതിനാധാരമായ ഘടകങ്ങളും. രണ്ട്, തിരഞ്ഞെടുപ്പുവേളയില്‍ സംഘടനാപ്രവര്‍ത്തനത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോ? മൂന്ന്, സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആദ്യഘട്ടത്തില്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍ ഉണ്ടായിരുന്ന അതൃപ്തി തോല്വിക്ക് കാരണമായിട്ടുണ്ടോ? നാല്, ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്പിക്കാനുള്ള ശ്രമം പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ?

സിപിഎമ്മിന് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോല്ക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് സംസ്ഥാന കമ്മിറ്റി നേരത്തെ ജില്ലാകമ്മിറ്റികളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ അന്വേഷണം ആവശ്യമാണെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയോഗത്തില്‍ സെക്രട്ടറി റിപ്പോര്‍ട്ടവതരിപ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് കമ്മീഷനുകളെ നിയോഗിച്ചിട്ടുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X