നേതാക്കളുടെ വിമര്‍ശനം ഭരണത്തെ ബാധിക്കും
കോട്ടയം: ഭരണത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ നടത്തുന്ന വിമര്‍ശനം സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് കെപിസിസി മുരളീധരന്‍ പറഞ്ഞു. പരസ്യമായി വിമര്‍ശനമുയര്‍ത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയത് കാരണം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് പല നല്ല കാര്യങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കാനായില്ല. ജൂണ്‍ 11 തിങ്കളാഴ്ച കോട്ടയത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രകടനത്തെ കെപിസിസി വിലയിരുത്തും. ആവശ്യമെന്നു വന്നാല്‍ തെറ്റ് തിരുത്തുകയും ചെയ്യും. -അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications