പെണ്‍മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു
പാലക്കാട്: രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. കൊഴിഞ്ഞാമ്പാറ വടകരപ്പതി എലിപ്പാറ സ്വാമി കൗണ്ടറുടെ മകന്‍ ബാലസുബ്രഹ്മണ്യനാണ് ഈ കടുംകൈ ചെയ്തത്. മക്കളായ മഞ്ജുദേവി(9), മഹേശ്വരി(7) എന്നിവരെ കൊലപ്പെടുത്തി വീടിനുള്ളില്‍ കെട്ടിത്തൂക്കിയ ശേഷം ബാലസുബ്രഹ്മണ്യന്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു.
ജൂണ്‍ 9 ശനിയാഴ്ച രാത്രി എട്ടു മണിയ്ക്കു ശേഷമാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. സംഭവസമയത്ത് ബാലസുബ്രഹ്മണ്യന്റെ ഭാര്യ ധനയോഗം വീട്ടിലില്ലായിരുന്നു. ഇവര്‍ ഇളയ മകനുമൊത്ത് ഒരു കല്യാണത്തിന് പോയ തക്കം നോക്കിയാണ് ബാലസുബ്രഹ്മണ്യന്‍ മക്കളെ കൊലപ്പെടുത്തി സ്വയം മരിച്ചത്.
മരിക്കുന്നതിനു മുമ്പ് ബാലസുബ്രഹ്മണ്യന്‍ എഴുതി വച്ച ഒരു കുറിപ്പില്‍ സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 10 ഞായറാഴ്ച രാവിലെ ബാലസുബ്രഹ്മണ്യന്റെ ഭാര്യാപിതാവ് വീട്ടിലെത്തിയപ്പോള്‍ മൂവരെയും മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.












Click it and Unblock the Notifications