കനത്ത മഴയില്‍ ഗതാഗതം സ്തംഭിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ശക്തമായ മഴ കാരണം വെള്ളം പൊങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ജൂണ്‍ 11 തിങ്കളാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നേരത്തെ വിട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റേഷന്‍ , ബസ് സ്റാന്റ് പരിസരങ്ങളില്‍ മുട്ടോളം വെള്ളത്തിലാണ് ജനങ്ങള്‍ വന്നിറങ്ങിയത്. മരക്കൊമ്പുകളും മറ്റും ഒടിഞ്ഞു വീണതിനാലും പണി നടക്കുന്ന റോഡില്‍ ചെളിവെള്ളം കയറിയതിനാലുമാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്.
പട്ടം, മെഡിക്കല്‍ കോളേജ്, കേശവദാസപുരം, ഉള്ളൂര്‍ എന്നിവിടങ്ങളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. ഇതുവരെ നഗരത്തില്‍ മൂന്നു സെന്റി മീറ്റര്‍ മഴപെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications