മക്വെയുടെ വധശിക്ഷ കാത്ത് യുഎസ്
ടെറെ ഹോട്ട്: ഒക്ലഹോമ നഗരത്തില്‍ 1995 ല്‍ ബോംബുസ്ഫോടനം നടത്തിയ തിമോത്തി മക്വെയുടെ വധശിക്ഷ ജൂണ്‍ 11 തിങ്കളാഴ്ച നടപ്പാക്കും. ഒക്ലഹോമ സ്ഫോടനത്തില്‍ 168 പേരാണ് കൊല്ലപ്പെട്ടത്. യുഎസിലെ മുഴുവന്‍ കാതുകളും കണ്ണുകളും മക്വെയുടെ വധശിക്ഷ കാത്തിരിക്കുന്നു.
1963 നുശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ ഒരു വധശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ നടപ്പാക്കാമോ എന്നത് സംബന്ധിച്ച് അമേരിക്കയില്‍ വാഗ്വാദങ്ങള്‍ നടക്കുകയാണ്. വധശിക്ഷയ്ക്കെതിരെ അതിശക്തമായ പ്രതിഷേധപ്രകടനങ്ങളും നടക്കുന്നുണ്ട്. പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം വധശിക്ഷയോടനുബന്ധിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാസവസ്തുക്കള്‍ കുത്തിവച്ചാണ് തിമോത്തി മക്വെയെ വധിക്കുക. പിന്നീട് വൈദ്യുതി ശ്മശാനത്തില്‍ തിമോത്തിയുടെ ജഡം ദഹിപ്പിക്കും. ചാരം തിമോത്തിയുടെ അഭിഭാഷകര്‍ക്ക് കൈമാറും. തിമോത്തിയുടെ ചാരം എവിടെ കളയുമെന്ന കാര്യം അഭിഭാഷകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
വധശിക്ഷയുടെ തലേദിവസമായ ഞായറാഴ്ച രാത്രി തിമോത്തി മക്വെ പതിവുപോലെ നന്നായി ഉറങ്ങിയെന്ന് ജയില്‍ വക്താവ് അറിയിച്ചു. രണ്ട് മിന്റ് ചോക്കലേറ്റ് ഐസ്ക്രീം ആണ് അവസാനമായി തിമോത്തി മക്വെ ആവശ്യപ്പെട്ടത്.ഇതുവരെ തിമോത്തി മക്വെ തന്റെ കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചില്ലെന്നതാണ് അധികൃതരെ അതിശയിപ്പിക്കുന്നത്. വധശിക്ഷ വീഡിയോയില്‍ പകര്‍ത്താമോ എന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications