കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്വെയുടെ വധശിക്ഷ കാത്ത് യുഎസ്

  • By Staff
Google Oneindia Malayalam News

ടെറെ ഹോട്ട്: ഒക്ലഹോമ നഗരത്തില്‍ 1995 ല്‍ ബോംബുസ്ഫോടനം നടത്തിയ തിമോത്തി മക്വെയുടെ വധശിക്ഷ ജൂണ്‍ 11 തിങ്കളാഴ്ച നടപ്പാക്കും. ഒക്ലഹോമ സ്ഫോടനത്തില്‍ 168 പേരാണ് കൊല്ലപ്പെട്ടത്. യുഎസിലെ മുഴുവന്‍ കാതുകളും കണ്ണുകളും മക്വെയുടെ വധശിക്ഷ കാത്തിരിക്കുന്നു.

1963 നുശേഷം ഇതാദ്യമായാണ് അമേരിക്കയില്‍ ഒരു വധശിക്ഷ നടപ്പാക്കുന്നത്. വധശിക്ഷ നടപ്പാക്കാമോ എന്നത് സംബന്ധിച്ച് അമേരിക്കയില്‍ വാഗ്വാദങ്ങള്‍ നടക്കുകയാണ്. വധശിക്ഷയ്ക്കെതിരെ അതിശക്തമായ പ്രതിഷേധപ്രകടനങ്ങളും നടക്കുന്നുണ്ട്. പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകള്‍ക്കെല്ലാം വധശിക്ഷയോടനുബന്ധിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാസവസ്തുക്കള്‍ കുത്തിവച്ചാണ് തിമോത്തി മക്വെയെ വധിക്കുക. പിന്നീട് വൈദ്യുതി ശ്മശാനത്തില്‍ തിമോത്തിയുടെ ജഡം ദഹിപ്പിക്കും. ചാരം തിമോത്തിയുടെ അഭിഭാഷകര്‍ക്ക് കൈമാറും. തിമോത്തിയുടെ ചാരം എവിടെ കളയുമെന്ന കാര്യം അഭിഭാഷകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

വധശിക്ഷയുടെ തലേദിവസമായ ഞായറാഴ്ച രാത്രി തിമോത്തി മക്വെ പതിവുപോലെ നന്നായി ഉറങ്ങിയെന്ന് ജയില്‍ വക്താവ് അറിയിച്ചു. രണ്ട് മിന്റ് ചോക്കലേറ്റ് ഐസ്ക്രീം ആണ് അവസാനമായി തിമോത്തി മക്വെ ആവശ്യപ്പെട്ടത്.ഇതുവരെ തിമോത്തി മക്വെ തന്റെ കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചില്ലെന്നതാണ് അധികൃതരെ അതിശയിപ്പിക്കുന്നത്. വധശിക്ഷ വീഡിയോയില്‍ പകര്‍ത്താമോ എന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X