നേപ്പാള്‍: ദു:ഖാചരണം ഇന്ന് തീരും
കാട്മണ്ഠു: കൊല്ലപ്പെട്ട ബിരേന്ദ്ര രാജാവിന്റേയും കുടുംബാംഗങ്ങളുടെയും ഓര്‍മ്മയ്ക്കായി നേപ്പാളില്‍ ആചരിയ്ക്കുന്ന പത്തു ദിവത്തെ ഔദ്യോഗിക ദു:ഖാചരണം ജൂണ്‍ 11 തിങ്കളാഴ്ച തീരും.
രാജകുടംബാംഗങ്ങളും മന്ത്രിസഭാംഗങ്ങളും തിങ്കളാഴ്ച ബാഗ്മതി നദിക്കരയില്‍ നടക്കുന്ന 11-ാം ദിവസ ചടങ്ങുകളില്‍ സംബന്ധിക്കും. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരുന്ന ചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളിലായി നടക്കും.
ദു:ഖാചാരണം തീരുന്ന ദിവസം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കാട്മണ്ഠുവില്‍ കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട രാജാവിനും കുടുംബാംഗങ്ങള്‍ക്കും അന്ത്യോപചാരങ്ങള്‍ അര്‍പ്പിയ്ക്കാന്‍ രാജകൊട്ടാരത്തിലേയ്ക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങളുടെ പ്രവാഹം തുടരുകയാണ്.
അതിനിടെ സംഭവത്തെക്കുറിച്ചന്വേഷിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഉന്നതതല സംഘം അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ സംഘത്തിന് പുതിയ രാജാവ് ഗ്യാനേന്ദ്ര നാലു ദിവസം കൂടി നീട്ടിക്കൊടുത്തിരിരുന്നു. ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.












Click it and Unblock the Notifications