എയറിന്ത്യയെ കിട്ടിയ വിലക്ക് വില്ക്കാന്‍ നീക്കം
ബാംഗ്ലൂര്‍ : എയറിന്ത്യയെ കിട്ടിയ വിലക്ക് വില്ക്കാനാണ് ബിജെപി നീക്കമെന്ന് മുന്‍ ധനകാര്യമന്ത്രി മന്‍മോഹന്‍ സിംഹ് കുറ്റപ്പെടുത്തി. ഏതെങ്കിലും സ്വകാര്യ സംരംഭകര്‍ക്ക് എയറിന്ത്യയെ കിട്ടിയ വിലക്ക് വില്ക്കാനുള്ള നീക്കം നടക്കുകയാണ്. അതും തീരെ സുതാര്യമല്ലാത്ത രീതിയില്‍ കച്ചവടമുറപ്പിക്കാനാണ് ബിജെപി ശ്രമിയ്ക്കുന്നത് - അദ്ദേഹം പറഞ്ഞു.
എയറിന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ മൈക്കേല്‍ മസ്കരാനസിനെ ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ സസ്പെന്റ് ചെയ്തത് ഇതിന്റെ തെളിവാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി സ്വകാര്യമേഖലയ്ക്ക് വില്ക്കുന്നതില്‍ തങ്ങള്‍ എതിരല്ല. പക്ഷെ അത് വളരെ സുതാര്യവും വസ്തുനിഷ്ഠവുമായ നടപടിയിലൂടെ ആയിരിക്കണമെന്നു മാത്രം- മന്‍മോഹന്‍ സിംഹ് പറഞ്ഞു.
ഇന്ന് ഇന്ത്യയുടെ സാമ്പത്തിക നില ആകെ തകരാറിലായിരിക്കുന്നു. കര്‍ഷകര്‍ ആകെ നിരാശയിലാണ്. വ്യവസായ ഉല്പാദനം തീരെ മോശമായിരിക്കുന്നു. - അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications