മുഷാറഫുമായുള്ള ചര്‍ച്ച സ്വാഗതാര്‍ഹം
ലാത്തൂര്‍: പാകിസ്ഥാന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുഷാറഫിനെ ചര്‍ച്ചയ്ക്കു ക്ഷണിക്കാനുള്ള പ്രധാനനമന്ത്രി എ.ബി.വാജ്പേയിയുടെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് സോണിയാഗാന്ധി സ്വാഗതം ചെയ്തു. പാകിസ്ഥാനോടുള്ള നിലപാടില്‍ കേന്ദ്രം പെട്ടെന്ന് സമീപനം മാറ്റിയതില്‍ സോണിയ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
കേന്ദ്രം എന്തുകൊണ്ടാണ് തങ്ങളുടെ നിലപാട് മാറ്റിയതെന്ന് വ്യക്തമല്ലെന്ന് സോണിയ പറഞ്ഞു. ചര്‍ച്ചയ്ക്ക് പെട്ടെന്നുള്ള ഫലമുണ്ടായില്ലെങ്കിലും ചര്‍ച്ച നടത്തുന്നത് നല്ല കാര്യം തന്നെയാണ്. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നതാവണം ലക്ഷ്യം.
ലാത്തൂരില്‍ സ്ത്രീകളുടെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ.












Click it and Unblock the Notifications