ദുരിതാശ്വാസം ഊര്‍ജിതമാക്കും
തിരുവനന്തപുരം: കടലാക്രമണം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ദുരിതാശ്വാസമെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.എം.മാണി പറഞ്ഞു.
വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ വീട് വച്ചുകൊടുക്കും. വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യഗഡുവെന്ന നിലയില്‍ 5000 രൂപയും വീട് ഭാഗികമായി തകര്‍ന്നവര്‍ക്ക് 1000 രൂപയും ഉടന്‍ നല്‍കും.
കടലാക്രമണം മൂലം നാശനഷ്ടമുണ്ടായ വലിയതുറയില്‍ ജൂണ്‍ 12 തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തീരപ്രദേശങ്ങളില്‍ ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ ഊര്‍ജിതമായി രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications