വിദേശമലയാളികളുടെ സഹായം തേടും
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് വിദേശമലയാളികളുടെ സഹായം തേടുമെന്ന് പൊതുമരാമത്ത് മന്ത്രി എം.കെ.മുനീര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിനെ പൂര്‍ണമായി അഴിമതിമുക്തമാക്കുമെന്ന് മുനീര്‍ പറഞ്ഞു. ഇന്ത്യന്‍ കോയില്‍ കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും കൊടുത്തുതീര്‍ക്കാനുള്ള കുടിശിക അടുത്തുതന്നെ കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ജൂണ്‍ 12 തിങ്കളാഴ്ച പ്രസ്ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് വികസനത്തിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഒഴിച്ചുകൂടാത്തതായി തീര്‍ന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് മാര്‍ഗമില്ലെന്ന് മന്ത്രി പറഞ്ഞു.
നാദാപുരത്തെ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നും തീവ്രവാദത്തെ മുസ്ലിം ലീഗ് പിന്തുണയ്ക്കില്ലെന്നും മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications