Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷക്കെടുതി രൂക്ഷമായി

കൊച്ചി: കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ രൂക്ഷമായി. ജൂണ്‍ 12 ചൊവാഴ്ച ഇടുക്കി ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചതോടെ കാലവര്‍ഷക്കെടുതിയില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നായി. കടല്‍ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് വീട് നഷ്ടപ്പെട്ടു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തിയേറിയ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരത്ത് വലിയതുറയില്‍ കടലാക്രമണത്തെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്നു. വീട് നഷ്ടപ്പെട്ടവരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലാ കളക്ടറായി ചാര്‍ജെടുത്ത കെ.ആര്‍.ജ്യോതിലാല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ഭക്ഷണവും വൈദ്യസഹായവുമെത്തിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി നാല് ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+