മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുള്ളത് 41 കോടി
കൊച്ചി: മരുന്നുകമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 41 കോടി രൂപ കുടിശിക നല്‍കാനുണ്ടെന്ന് ആരോഗ്യമന്ത്രി പി.ശങ്കരന്‍ വെളിപ്പെടുത്തി. കുടിശിക നല്‍കാത്തതുകാരണം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്ന് കമ്പനികള്‍ മരുന്ന് നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യമാണുള്ളത്. എത്രയും പെട്ടെന്ന് കുടിശിക കൊടുത്തുതീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.-- ശങ്കരന്‍ പറഞ്ഞു. കൊച്ചിയില്‍ ജൂണ്‍ 12 ചൊവാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്യാവശ്യ മരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications