പി ഇ ഉഷക്കേസ്: പരാതി കമ്മിറ്റി ഉണ്ടാക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരി പി ഇ ഉഷയെ ജോലിസ്ഥലത്ത് അപവാദംപ്രചാരണം നടത്തി പീഡിപ്പിച്ചുവെന്ന കേസില്‍ സര്‍വകലാശാലയില്‍ പരാതി കമ്മിറ്റി രൂപീകരിക്കാന്‍ കേരള ഹൈക്കോടതി സര്‍വകലാശാലയ്ക്ക് ഉത്തരവ് നല്കി. വിശാഖക്കേസില് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതു പ്രകാരമുള്ള പരാതി കമ്മിറ്റി പത്തു ദിവസത്തിനകം രൂപീകരിക്കാനാണ് കോടതി നിര്‍ദ്ദേശം.
സര്‍വകലാശാലയ്ക്കു വേണ്ടി വൈസ്ചാന്‍സലര്‍ നല്കിയ സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് കെ കെ ഉഷയും ജസ്റ്റീസ് കുര്യന് ജോസഫുമടങ്ങുന്ന ഡിവിഷന് ബഞ്ച് ജൂണ്‍ 11 തിങ്കളാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
യു ജി സി നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥിനികളെ കൂടെ ഉള്‍പ്പെടുത്തിയ പരാതി കമ്മിറ്റി രൂപീകരിക്കുകയും സഹപ്രവര്‍ത്തകനായ പ്രകാശന് ഉഷയ്ക്കെതിരേ അപവാദപ്രചാരണം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിയ്ക്കുകയും ചെയ്തതായി സര്‍വകലാശാല നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. വിശാഖ കേസിലെ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള കമ്മിറ്റി രൂപീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സിണ്ടിക്കേറ്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ജൂണ്‍ അവസാനം ചേരുന്ന സിണ്ടിക്കേറ്റ് നിര്‍ദ്ദേശം പരിഗണിയ്ക്കുമെന്നുമായിരുന്നു വൈസ്ചാന്‍സലര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications