പൊലീസ് നയം: പ്രക്ഷോഭം ആരംഭിക്കും
കാസര്‍കോട്: അക്രമപ്രവര്‍ത്തനങ്ങളെ നേരിടാതെ പൊലീസിനെ നിഷ്ക്രിയമായി നിര്‍ത്തിയിരിക്കുന്ന നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
കാസര്‍കോട്ട് അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് അക്രമസംഭവങ്ങള്‍ക്കു വഴിവെച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
പൊലീസ് കാസര്‍കോട് തീര്‍ത്തും നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു. കാസര്‍കോട് സംഭവത്തെ കുറിച്ച് ഇടതുമുന്നണി നേതൃസമിതിയ്ക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് അച്യുതാനന്ദന്‍ അറിയിച്ചു.
അക്രമത്തില്‍ തകര്‍ന്ന ഇരുവിഭാഗങ്ങളിലുംപെട്ട പ്രവര്‍ത്തരുടെ വീടുകള്‍ അച്യുതാന്ദന്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നവരില്‍ നിന്നും അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി നേതാക്കളുടെ സംഘം മൊഴിയെടുത്തു. സിപിഐ നേതാവ് കെ.പി. രാജേന്ദ്രന്‍ എംഎല്‍എ, ജനതാദള്‍ നേതാവ് സി.കെ. നാണു, സിപിഎം ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമന്‍ തുടങ്ങിയവരും അച്യുതാനന്ദനോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications