ധവളപത്രം ബുധനാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ജൂണ്‍ 13 ബുധനാഴ്ച പുറത്തിറക്കും. ധവളപത്രത്തിലെ വിവരങ്ങളെക്കുറിച്ച് ധനകാര്യമന്ത്രി കെ ശങ്കരനാരായണനും ധനകാര്യ സെക്രട്ടറി വിനോദ് റായിയും ജൂണ്‍ 11 തിങ്കളാഴ്ച മുഖ്യമന്ത്രി എ കെ ആന്റണിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കേരളം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ധവളപത്രത്തില്‍ വിശദമായി പ്രതിപാദിക്കുമെന്ന് ധനകാര്യ വകുപ്പിനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനം കൊടുത്തു തീര്‍ക്കേണ്ട വമ്പിച്ച കടബാധ്യതകളെക്കുറിച്ചുള്ള വിശദവിവരങ്ങളും സംസ്ഥാന ഖജനാവിന്റെ ഇപ്പോഴത്തെ അവസ്ഥയും ധവളപത്രത്തില്‍ ഉള്‍ക്കൊള്ളിക്കും.












Click it and Unblock the Notifications