ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാര്‍ ഓഹരി കുറയ്ക്കുന്നു
ദില്ലി: പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ഇന്ത്യ അവരുടെ സര്‍ക്കാര്‍ ഓഹരി വിഹിതം 51 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ സര്‍ക്കാരിന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 74 ശതമാനം ഓഹരിയുണ്ട്.
2000- 2001 വര്‍ഷത്തേയ്ക്ക് ബാങ്ക് 1102 കോടിയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഹരി കുറയ്ക്കുന്ന നടപടി ഈ മാസം തന്നെ തുടങ്ങുമെന്ന് ബാങ്ക് ചെയര്‍മാന്‍ കെ.വ ി. കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന് 300 കോടി രൂപ നല്കും.
ബാക്കി 49 ശതമാനം ഓഹരി പൊതുജനങ്ങള്‍ക്കായിരിക്കും നല്കുക. സര്‍ക്കാരിന്റെ ഓഹരി വിഹിതം 51 ശതമാനത്തില്‍ കുറയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല.












Click it and Unblock the Notifications