ഭീകരര്‍ പള്ളികളില്‍ അഭയം തേടരുത്: ഹുറിയത്ത്
ശ്രീനഗര്‍: ജമ്മു-കശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭീകരപ്രവര്‍ത്തകര്‍ മുസ്ലീം ആരാധനാലയങ്ങള്‍ അഭയകേന്ദ്രങ്ങളാക്കരുതെന്ന് ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ തമ്പടിയ്ക്കുന്ന ഭീകരരെ തുരത്താനുള്ള അവകാശം ഇന്ത്യന്‍ സൈനികര്‍ക്കുണ്ടെന്നും ഹുറിയത്ത് കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ അനന്ത് നാഗ് ജില്ലയിലെ ഒരു പള്ളിയില്‍ തമ്പടിച്ച ആറ് ലഷ്കാര്‍-ഇ-തൊയിബ ഭീകരര്‍ ഇന്ത്യന്‍ സുരക്ഷേ സേനയുമായി നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഹുറിയത്ത് കോണ്‍ഫറസിന്റെ നിര്‍ദ്ദേശം.
പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് അബ്ദുല്‍ ഗനി ലോണ്‍ പറഞ്ഞു. ആരാധനാസ്ഥലങ്ങള്‍ നശിപ്പിയ്ക്കപ്പെടുമെന്നതിനാലാണിത്. ഭീകരരുമായി ഏറ്റുമുട്ടുമ്പോള്‍ ആരാധനാലയങ്ങളുടെ പവിത്രത നശിപ്പിക്കപ്പെടാതെ നോക്കണമെന്ന് ലോണ്‍ സുരക്ഷാസൈനികരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കശ്മീരില്‍ വിശുദ്ധയുദ്ധം നടത്തുന്ന സംഘടനകള്‍ ഇന്ത്യാവിരുദ്ധ പ്രചാരണം അവസാനിപ്പിക്കണമെന്ന പാകിസ്ഥാന്‍ പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷറഫിന്റെ പ്രസ്താവനയേയും ഹുറിയത്ത് കൗണ്‍സില്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
അതിനിടെ ആരാധനാലയങ്ങളില്‍ താവളമടിയ്ക്കുന്ന ഭീകര പ്രവര്‍ത്തകരെയും കുറ്റവാളികളെയും തുരത്താന്‍ ഇന്ത്യന്‍ സുരക്ഷാസേനയ്ക്ക് അവകാശമുണ്ടെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications