കരുണാനിധിയ്ക്കെതിരെ എഫ്ഐആര്‍
ചെന്നൈ: കോയമ്പത്തൂരില്‍ നടന്ന ബോബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരെ പീഡിപ്പിച്ചതിന് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കെ.കരുണാനാധിയ്ക്കും മറ്റ് മൂന്നു പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു.
കരുണാനിധിയ്ക്കു പുറമെ മുന്‍ ആഭ്യന്തര സെക്രട്ടറി ശാന്ത ശീല നായര്‍, മുന്‍ ഡിജിപി എഫ്.സി. ശര്‍മ, ഐജി കെ.വി.എസ്. മൂര്‍ത്തി എന്നിവരുടെ പേരുകളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രീതി ഭാസ്കരന്‍ ഫയല്‍ ചെയ്ത ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ആഗസ്ത് പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications