ലിങ്ദോ സ്ഥാനമേറ്റു
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ജെയിംസ് മിഖായേല്‍ ലിങ്ദോ സ്ഥാനമേറ്റു. എം.എസ്.ഗില്‍ സ്ഥാനത്തു നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് ലിങ്ദോ സ്ഥാനമേറ്റത്.
അറുപത്തിരണ്ടുകാരനായ ലിങ്ധോ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ടീമായാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും താനും അത് തുടരുമെന്നും സ്ഥാനമേറ്റതിനു ശേഷം ലിങ്ദോ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കു ശേഷം നടക്കാനിരിക്കെയാണ് ലിങ്ദോ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേല്‍ക്കുന്നത്.












Click it and Unblock the Notifications