Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയുടെ മുന്‍ ദത്തുപുത്രന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മുന്‍ ദത്തുപുത്രന്‍ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 13 ബുധനാഴ്ച രാവിലെയായിരുന്നു സുധാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സെയ്ദാപെട്ട് പൊലീസ് സ്റ്റേഷനില്‍ സുധാകരനെ തടഞ്ഞുവച്ചിരിയ്ക്കുകയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

സുധാകരനെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇയാള്‍ക്കെതിരേ കേസൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോഴായിരുന്നു ജയലളിത സുധാകരനെ തന്റെ ദത്തുപുത്രനായി തിരഞ്ഞെടുത്തത്. എന്നാല്‍, പിന്നീട് ഇയാളെ ജയ തള്ളിപ്പറഞ്ഞിരുന്നു.

സ്വന്തമായി ഒരു സ്വതന്ത്രരാഷ്ട്രീയ സംഘടനയുള്ള സുധാകരന്‍ ചിന്ന എം ജി ആര്‍ എന്ന പേരിലാണ് അനുയായികള്‍ക്കിടയില്‍ അറിയപ്പെടുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+