ഗോവയില്‍ സിംഗപ്പൂര്‍ ടാങ്കര്‍ മുങ്ങി 3 മരണം
മര്‍ഗോവ: സിംഗപ്പൂര്‍ ടാങ്കര്‍ എംവി ഹെംഗ്സാന്‍ ഗോവ കടലതിര്‍ത്തിയില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ടാങ്കറിലെ ജോലിക്കാരാണ് മരിച്ചവരെല്ലാം. രണ്ട് പേരെ കാണാതായിട്ടുണ്ട്.
ജൂണ്‍ 12 ചൊവാഴ്ച അര്‍ദ്ധരാത്രി ഒരു സ്ഫോടനത്തോടു കൂടിയാണ് കപ്പല്‍ മുങ്ങിയത്. 42 പേരാണ് കപ്പലിലുണ്ടായിരുന്നത്. പിന്നാലെ വന്ന രണ്ടു കച്ചവടക്കപ്പലുകള്‍ 37 പേരെ രക്ഷിച്ചു.
കപ്പലിന്റെ ചേംബറില്‍ ഉണ്ടായിരുന്ന വാതക ഇന്ധനമാണ് സ്ഫോടനത്തിന് കാരണമെന്ന് കരുതുന്നു. യുഎഇയിലേക്കുള്ള യാത്രയിലായിരുന്നു ടാങ്കര്‍. മരിച്ചവര്‍ ഏത് രാജ്യത്തുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications