Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂണ്‍ 20 മുതല്‍ ലഹരിവിരുദ്ധവാരം

തിരുവനന്തപുരം: ജൂണ്‍ 20 ബുധനാഴ്ച മുതല്‍ 26 വരെ ലഹരിവിരുദ്ധവാരമായി ആചരിക്കുമെന്ന് പബ്ലിക് റിലേഷന്‍സ് മന്ത്രി എം.എം. ഹസന്‍ അറിയിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും യുവജനക്ഷേമവകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധവാരാചരണം.

യുവശക്തി ലഹരിക്കെതിരെ എന്നാണ് വാരാചരണത്തിന്റെ മുദ്രാവാക്യമെന്ന് ജൂണ്‍ 13 ബുധനാഴ്ച മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി എ.കെ. ആന്റണി വാരാചരണം ഉദ്ഘാടനം ചെയ്യും. മന്ത്രമാരായ എം.എം. ഹസന്‍, എം.എ. കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുക്കും. പി.ടി. ഉഷയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തേക്കും.

വാരാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും ലഹരിവിരുദ്ധ പ്രതിജ്ഞകള്‍ സംഘടിപ്പിക്കും. സ്കൂള്‍, കൊളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 26ന് എറണാകളുത്തായിരിക്കും സമാപനസമ്മേളനം. മന്ത്രിമാരായ കെ.വി. തോമസ്, എം.എ. കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്ര നടന്‍ മമ്മൂട്ടിയെ സമാപന ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടക്കുന്നതായി ഹസന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+