നിയമനനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമനനിരോധം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി. പുതിയ തസ്കികകള്‍ അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തെന്നും അതിനെ നിയമനനിരോധമായി വ്യാഖ്യാനം ചെയ്യരുതെന്നും ആന്റണി പറഞ്ഞു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനത്തിനായി അഭിമുഖത്തിന് വിളിച്ചവരെ തിരിച്ചുപറഞ്ഞുവിട്ടു എന്ന വാര്‍ത്തയെ കുറിച്ച് പരിശോധിക്കുമെന്ന് ആന്റണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് 5000 കോടി രൂപ കടമുണ്ടാക്കിയിട്ടാണ് മുന്‍സര്‍ക്കാര്‍ പുറത്തുപോയത്. ഉച്ചക്കഞ്ഞി വിതരണത്തിന് 100 കോടി കുടിശികയുണ്ട്. വന്‍തുക കൊടുക്കാനുള്ളതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ഇന്ധനം നല്‍കുന്നില്ല. കുളംതോണ്ടിയ തറവാട് പോലെയാണ് കേരളമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications