Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണതലത്തില്‍ വന്‍അഴിച്ചുപണി

തിരുവനന്തപുരം: ഭരണതലത്തിലും പൊലീസ് വകുപ്പിലും അടിമുടി അഴിച്ചുപണി നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തെക്കന്‍മേഖല ഐജിയായി പി.ആര്‍. രാജീവിനെയും വടക്കന്‍ മേഖലാ ഐജിയായി വേണുഗോപാലന്‍ കെ. നായരെയും മധ്യമേഖലാ ഡിഐജിയായി മുഹമ്മദ് യാസിനെയും നിയമിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ജൂണ്‍ 13 ബുധനാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കോട്ടയം, കണ്ണൂര്‍ ജില്ലകളിലൊഴികെയുള്ള എസ്പിമാരെയും മാറ്റിയിട്ടുണ്ട്.

അല്‍കേഷ് കുമാര്‍ ശര്‍മയാണ് പുതിയ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍. ഐഎംജി ഡയറക്ടറായി ദില്ലിയിലെ കേരള ഹൗസിലുള്ള വിജയനുണ്ണി നമ്പ്യാരെ നിയമിച്ചു. ലാന്‍ഡ് റവന്യു ഡയറക്ടറായി സി. ചന്ദ്രനെ കേരള ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്.

വനിതാ കമ്മിഷന്‍ സെക്രട്ടറിയായി വി.കെ. വാസുദേവനെ നിയമിച്ചു. പബ്ലിക് റിലേഷന്‍സ് ഡയറക്ടറായി അനില്‍ സേവ്യറിനെയും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോണ്‍ മത്തായിയെയും വില്പനനികുതി കമ്മിഷണറായി വി. സോമസുന്ദരനെയും നിയമിച്ചു.

രാജന്‍സിംഗാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍. രാജശേഖരന്‍ നായരെ തിരുവനന്തപുരം റൂറല്‍ എസ്പിയായി നിയമിച്ചു. ശേഖരന്‍ മിനിയോടനെ തിരുവനന്തപുരം റൂറല്‍ എസ്പിയായി നിയമിച്ചു. നിതിന്‍ അഗര്‍വാളിനെ ആലപ്പുഴ എസ്പിയായും പി. ശ്രീനിവാസനെ കൊല്ലം എസ്പിയായും ടി.കെ. വിനോദ്കുമാറിനെ എറണാകുളം എസ്പിയായും നിയമിച്ചു.

അനില്‍കാന്താണ് പുതിയ മലപ്പുറം എസ്പി. പാലക്കാട് എസ്പിയായി പി.എം. അബ്ദുള്‍ഖാദറിനെയും പത്തനംതിട്ട എസ്. അനന്തകൃഷ്ണനെയും മാറ്റിനിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ തൃശൂര്‍ എസ്പി. ഇടുക്കി എസ്പിയായി ടി. ശശിധരനെയും വയനാട് എസ്പിയായി മഹിപാല്‍ യാദവിനെയും നിയമിച്ചു.

കണ്ണൂരില്‍ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായ എസ്.പി. മനോജ് എബ്രഹാമിനെ മാറ്റിയിട്ടില്ല. കോട്ടയം എസ്പി ഗോപിനാഥിനും മാറ്റമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+